ഫ്ളാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ ഫലം ലഭിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സനുവിനെ പിടികൂടിയ കൊല്ലൂരിലെ ഹോട്ടലിലടക്കം എത്തിച്ചു തെളിവെടുക്കും. ഇതിനുശേഷം സനു മോഹനനെ കൊച്ചിയിലെത്തിച്ച് ഭാര്യയ്ക്കൊപ്പം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. (റിപ്പോർട്ട്- സിജോ വി ജോൺ)
advertisement
കൊച്ചി കങ്ങരപ്പടിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ രക്തക്കറ മകൾ വൈഗയുടെത് ആണെന്നായിരുന്നു സനു മോഹൻ പൊലീസിന് നൽകിയ മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുതുന്നതിനിടെ വൈഗയുടെ മൂക്കിൽ നിന്നും രക്തം വന്നതാണെന്നാണ് സനു പറഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആയിരുന്നു അന്വേഷണസംഘം രക്തക്കറ പരിശോധനയ്ക്ക് അയച്ചത്. ലബോറട്ടറിയിൽ നിന്നും ലഭിച്ച ഡിഎൻഎ റിപ്പോർട്ടിൽ രക്തക്കറ വൈഗയുടെത് എന്ന് തെളിഞ്ഞു. എന്നാൽ വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം വന്നതെങ്ങനെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
advertisement
സനുവിനെ കോയമ്പത്തൂരിൽ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സനു വിറ്റ കാറും പരിശോധിച്ചു. വാഹനം വാങ്ങിയവരിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തി. കാർ കൊച്ചിയിലേക്ക് കൊണ്ടുവരും. യാത്രക്കിടയില്‍ മൂന്ന് തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു സനു പൊലീസിന് നല്‍കിയ മൊഴി. ഗോവയിലെ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ്ഗാര്‍ഡ് രക്ഷപെടുത്തിയെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സത്യമാണോയെന്ന് പരിശോധിയ്ക്കുന്നതിനായി ബംഗളൂരുവിലും ഗോവയിലും സനുവിനെ കൊണ്ടുപോകും.
advertisement
advertisement
advertisement
2016 ൽ പൂനെയിൽനിന്ന് തിരിച്ചെത്തിയ സനു മോഹന്റെ ജീവിത രീതികളിൽനിന്നാണ് പോലീസ് ഈ നിരീക്ഷണം നടത്തിയത്. സനു കങ്ങരപ്പടി ഫ്ളാറ്റിൽ താമസം തുടങ്ങിയപ്പോൾ തന്നെ ഫേസ്ബുക്കിൽനിന്ന് വിട്ടു. ഫ്ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ സൂക്ഷിച്ചു മാത്രം. സുഹൃത്തുക്കളെ പോലും മൊബൈൽ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. സംഭവം നടക്കുന്ന മാർച്ച് 21നു ശേഷമുള്ള ദിവസങ്ങൾ പരിശോധിച്ചപ്പോൾ സനു മോഹന്റെ ഫോൺ കോളുകളിൽ പോലും സംശയാസ്പദമായ വിളികളില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോൺ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോൺ ഉപയോഗിച്ചെങ്കിലും ഇതിലും കാര്യമായ തെളിവുകൾ ഒന്നുംതന്നെയില്ല.
advertisement
ഫ്ലാറ്റിലെ സിസിടിവി ക്യാമറകൾ പോലും തകരാറിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സനുവിന്റെ കാർ ചെക്‌പോസ്റ്റിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാർ വിറ്റ ശേഷം ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്.









