മുസാഫർനഗർ സ്വദേശിനിയുമായി കഴിഞ്ഞ ദിവസമാണ് വിവേകിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി തലേദിവസംതന്നെ വിവേകും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വധുവിന്റെ നാട്ടിലെത്തി. സ്ത്രീധനമായി കാർ വേണമെന്ന് ആവശ്യപ്പെട്ട് വിവേകും സുഹൃത്തുക്കളും വധുവിന്റെ വീട്ടുകാരെ സമീപിച്ചു. എന്നാൽ ഇത് നൽകാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്റെ വീട്ടുകാർ. തന്നെയുമല്ല, സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വരനെയും കൂട്ടരെയും തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയും ചെയ്തു. വിവരം അറിഞ്ഞ പ്രതിശ്രുതവധുവായ യുവതി ഈ ബന്ധം വേണ്ടെന്ന നിലപാട് എടുക്കുകയും ചെയ്തു.