വ്യവസായിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന് കേസ്: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ CBI റെയ്ഡ്
കൊച്ചിയിൽ രാവിലെ പത്തരയ്ക്ക് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അവസാനിച്ചത്. റിപ്പോർട്ട്- സിജോ വി ജോൺ
News18 Malayalam | January 23, 2020, 9:42 PM IST
1/ 4
കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്. ഹൈദരാബാദിലെ വ്യവസായിയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചവരുവായി ലീനയ്ക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. നിർണായക വിവരങൾ റെയ്ഡിൽ ലഭിച്ചതായാണ് സൂചന.
2/ 4
ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ഹൈദരാബാദ്' സ്വദേശിയും വ്യവസായിയുമായ സാംബശിവ റാവുവിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലായിരുന്നു റെയ്ഡ്.
3/ 4
ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും മധുരയിലും ഹൈദരാബാദിലും സിബിഐ സംഘം റെയ്ഡ് നടത്തി. കൊച്ചിയിൽ രാവിലെ പത്തരയ്ക്ക് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അവസാനിച്ചത്. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ സാംബശിവ റാവുവിനെ കേസിൽ നിന്ന് ഒഴിവാക്കി തരാം എന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചിരുന്നു. മണി വർണ റെഡ്ഡി, സെൽവൻ രാമരാജൻ എന്നിവരാണ് പണം തട്ടാൻ ശ്രമിച്ചത്.