കരിപ്പൂർ വിമാനതാവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 653 ഗ്രാം സ്വർണം പിടികൂടി.
2/ 10
സെല്ലോ ടേപ്പിലും അഡാപ്റ്ററിലും കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് പിടിച്ചെടുത്തു. ഇത്തരത്തിൽ 325 ഗ്രാം സ്വർണം ആണ്ഒളിച്ച് കടത്താൻ ശ്രമിച്ചത്.
3/ 10
രണ്ട് അഡാപ്റ്ററുകൾക്ക് ഉള്ളിലും ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നു. ജിദ്ദയിൽ നിന്നുള്ള എസ് ജി 9560 വിമാനത്തിലെ യാത്രക്കാരനാണ് ഇയാൾ.കാസർകോട് സ്വദേശി കെ എം ആരിഫ് എന്ന യാത്രക്കാരനിൽ നിന്നും 207 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്ത്.
4/ 10
ഇത് സ്പീക്കറിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. ദുബായിൽ നിന്ന് ഉള്ള എസ് ജി 153 വിമാനത്തിലെ യാത്രക്കാരനാണ് ആരിഫ്. ഇയാളുടെ കയ്യിൽ നിന്നും10,000 വിദേശ സിഗരറ്റും പാകിസ്താൻ നിർമിത 290 ബോട്ടിൽ ക്രീമും പിടിച്ചെടുത്തിട്ടുണ്ട്.
5/ 10
മലപ്പുറം സ്വദേശി കെ കെ നൗഫൽ ആണ് ഫാൻസി സെല്ലോ ടേപ്പിന്റെ ഉള്ളിൽ സ്വർണം നീളത്തിൽ ടേപ്പിൽ ഒളിപ്പിച്ച് ആണ് കടത്താൻ നോക്കിയത്.
6/ 10
പാകിസ്താൻ നിർമിത ക്രീമിന് 200 ശതമാനം ആണ് നികുതി നൽകേണ്ടത്. ഇത് വെട്ടിച്ച് കടത്താൻ ആയിരുന്നു ശ്രമം.
7/ 10
മൂന്നാമത്തെ കേസിൽ പിടികൂടിയ യാത്രക്കാരൻട്രോളി ബാഗിന്റെ ചക്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത് 121 ഗ്രാം സ്വർണം.
8/ 10
കാസർകോട് സ്വദേശി എൻ അബ്ദുല്‍ ഖാദർ ആണ് പിടിയിൽ ആയത്. ദുബായിൽ നിന്നും വന്ന എസ് ജി 153 ലെ യാത്രക്കാരൻ ആണ് അബ്ദുല്‍ ഖാദറും.
9/ 10
പിടിച്ചെടുത്ത സ്വർണത്തിന് വിപണി മൂല്യം 32 ലക്ഷം രൂപ വരും. സിഗരറ്റിന് ഒരു ലക്ഷവും ക്രീമിനു 30,000 രൂപയും മൂല്യം വരും.
10/ 10
രണ്ട് ദിവസം മുൻപ് കുക്കറിൻെറ അടിഭാഗത്ത് പ്രത്യേക അറ ഉണ്ടാക്കി സ്വർണം കടത്താനും നീക്കം നടന്നിരുന്നു.700 ഗ്രാം സ്വർണം ആണ് ഇത്തരത്തിൽ അന്ന് കടത്താൻ ശ്രമിച്ചത്.