മലയാള സിനിമാ ചരിത്രത്തിൽ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 'ഒരു വടക്കൻ വീരഗാഥ'യുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടൻ സുരേഷ് ഗോപി.
2/ 7
ചിത്രത്തിന്റെ സംവിധായകൻ ഹരിഹരനും നിർമ്മാതാവ് പി.വി ഗംഗാധരനുമൊപ്പം മമ്മൂട്ടിയും സുരേഷ് ഗോപിയും ചന്തുവിന്റെയും ആരോമൽ ചേകവരുടെയും വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
3/ 7
1989ല്‍ പുറത്തു വന്ന 'ഒരു വടക്കന്‍ വീരഗാഥ' മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. എം.ടി വാസുദേവൻ നായർക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും നേടി.
4/ 7
പ്രേംനസീറിനെയാണ് ചന്തുവായി അഭിനയിപ്പിക്കാൻ സംവിധായകനായ ഹരിഹരൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചന്തുവിന്റെ വേഷം പിന്നീട് മമ്മൂട്ടിയെ തേടിയെത്തി.
5/ 7
ചന്തുവിന്റെ അമ്മാവനും കളരി ഗുരുവായിരുന്ന കണ്ണപ്പന് ചേകവരുടെ മകനായ ആരോമല്‍ ചേകവരുടെ റോളായിരുന്നു സുരേഷ് ഗോപിക്ക്.