തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ താരമായ സ്ഥാനാർത്ഥിയായിരുന്നു അഡ്വ. വിബിത ബാബു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിബിത ബാബു പരാജയപ്പെട്ടു. മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് വിബിത ബാബു ജനവിധി തേടിയത്. എൽഡിഎഫ് സ്ഥാനാർഥി സി.കെ. ലതാകുമാരിയാണ് വിജയിച്ചത്. 1477 വോട്ടുകൾക്കാണ് വിബിത മല്ലപ്പള്ളി ഡിവിഷനിൽ പരാജയപ്പെട്ടത്.