പ്രായപൂർത്തിയാകാത്ത പെണ്മക്കളെ തല്ലിച്ചതച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ 33കാരിയായ യുവതി രണ്ട് പെൺകുഞ്ഞുങ്ങളെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിന്മേലായിരുന്നു അറസ്റ്റ്. ഇദ്ദേഹം ആഭരണ ഡിസൈനർ ആണ്. ഫെബ്രുവരി 25നാണ് ഭർത്താവ് പരാതി നൽകിയത് എന്ന് മിഡ്-ഡേ റിപ്പോർട്ട് ചെയ്യുന്നു
പന്ത്രണ്ടും ആറും വയസുള്ള മക്കളുമൊത്താണ് ദമ്പതികളുടെ താമസം. മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്ന ശീലം ഇവർക്ക് സ്ഥിരമായി ഉണ്ടെന്നു ഭർത്താവ് പറയുന്നു. ഉപദ്രവിക്കാൻ അവർക്കു പ്രത്യേകം കാരണങ്ങൾ ഒന്നും തന്നെ വേണ്ട എന്നും പരാതിയിൽ പരാമർശിക്കുന്നു. ഒരു ദിവസം ഇദ്ദേഹത്തെ അയൽക്കാർ വിളിച്ചറിയിക്കുകയായിരുന്നു (തുടർന്ന് വായിക്കുക)