തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പത്തു കിലോ സ്വര്‍ണം പിടികൂടി. എയര്‍ പോര്‍ട്ടിലെ എസി മെക്കാനിക്ക് പുറത്തേക്ക് കടത്താന്‍ ശ്രമിച്ചപ്പോഴാണ് സ്വര്‍ണം പിടികൂടിയത്.
2/ 4
സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനും എ.സി. മെക്കാനിക്കുമായ അനീഷ് കുമാറിനെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു.
3/ 4
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മുഴുവന്‍ സ്വര്‍ണവും ഇയാളില്‍ നിന്നും കണ്ടെടുത്തത്.
4/ 4
പ്രതിയെ പിന്നീട് കസ്റ്റംസിന് കൈമാറി. ദുബായില്‍ നിന്ന് എമിറേറ്റസ് വിമാനത്തില്‍ എത്തിച്ചതാണ് സ്വര്‍ണം. അനീഷ് കുമാറിന്റെ പക്കല്‍ സ്വര്‍ണം എത്തിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.