കൊച്ചി: ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ലേക് ഷോർ ആശുപത്രിയിലെ ഡോ. മുഹമ്മദ് ഷാബിറാണ് തട്ടിപ്പിനിരയായത്. അക്കൗണ്ടിൽ നിന്ന് തിങ്കളാഴ്ച രാവിലെ 6.53 മുതൽ 7.08 വരെ പത്ത് തവണയായാണ് ഒരുലക്ഷം രൂപ പിൻവലിക്കപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുന്നത് സംബന്ധിച്ച് ഫോണിൽ മെസേജ് വന്നിരുന്നുവെങ്കിലും ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും ഒരു ലക്ഷം നഷ്ടപ്പെട്ടിരുന്നു. ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ആക്സിസ് ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്നത്. സംഭവത്തിൽ തോപ്പുപടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.