വേദന കലശലായതോടെ അടുത്തുള്ള തോട്ടത്തില്‍ പോയി മലവിസര്‍ജനം നടത്തിയശേഷം വസ്ത്രം ധരിക്കുന്നതിനിടെ ശക്തിവേലിനെ തോട്ടത്തിലുണ്ടായിരുന്ന സ്ത്രീ കണ്ടു. ഇയാള്‍ നഗ്നത പ്രദര്ശിപ്പിക്കുകയാണെന്നു തെറ്റിദ്ധരിച്ച ഇവര്‍ ബഹളംവെച്ച് ആളെക്കൂട്ടി. ഓടിയെത്തിയ ഇവരുടെ ഭര്‍ത്താവും മറ്റ് അഞ്ചുപേരും യുവാവിനെ മര്‍ദിച്ചു.
സംഭവത്തില്‍ ശക്തിവേലിന്റെ സഹോദരിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ് ഏഴു പ്രതികളെ പിടികൂടി. ലൈംഗികാതിക്രമത്തിന് മുതിരുകയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. ഉന്നത ജാതിക്കാരനായ ആളുടെ പറമ്പിൽ ദളിതനായ യുവാവ് മലവിസർജനം നടത്തിയതാണ് കൊലയ്ക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്.