രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; വിചാരണ തുടങ്ങി 29ാം ദിവസം പ്രതിക്ക് വധശിക്ഷ
കഴിഞ്ഞ ഒക്ടോബര്‍ 19നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്
News18 Malayalam | January 22, 2021, 6:38 PM IST
1/ 4
രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ വിചാരണ തുടങ്ങി 29ാം ദിവസം പ്രതിക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി. പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ചന്ദന്‍ പാണ്ഡെയാണ് പ്രതി.
2/ 4
ഗാസിയാബാദ് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി മഹേന്ദ്ര ശ്രീവാസ്തവയാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 19നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
3/ 4
രക്ഷിതാക്കളുടെ പരാതി ലഭിച്ച ഉടന്‍ സംഭാവത്തില് ഉത്തര്‍ പ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ കൈമാറിയിരുന്നു. അതനുസരിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ ഒരാള്‍ ചന്ദന്‍ പാണ്ഡെ ആയിരുന്നു.
4/ 4
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു എങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്. കഴിഞ്ഞമാസം 29നായിരുന്നു കേസില്‍ ഉത്തര പ്രദേശ് പോലീസ് കുറ്റപത്രം നല്‍കിയത്.