കണ്ണൂർ: തലശ്ശേരിയിൽ കാറിൻറെ ഗ്ലാസ് തകർത്ത് 22 ലക്ഷം രൂപ കവർന്ന കേസിൽ വാദി പ്രതിയായി. മോഷണത്തിനു പിന്നിൽ പരാതിക്കാരനായ കോഴിക്കോട് തൂണേരി സ്വദേശി ഇ ഫസൽ തന്നെയാണെന്ന് പൊലീസിന് വ്യക്തമായി.
2/ 6
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ പണവുമായി പോവുകയായിരുന്ന ഫസലും സുഹൃത്ത് അർഷാദും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സമയത്തായിരുന്നു കവർച്ച.
3/ 6
സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഫസൽ തന്നെ പണം തട്ടിയെടുക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നല്‍കുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഫസലിൻറെ സുഹൃത്തുക്കളായ കൂട്ടു പ്രതികൾ അർജുൻ, രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
4/ 6
നാദാപുരം ഷിബിൻ കൊലക്കേസിലെ പ്രതിയായിരുന്നു ഫസൽ എന്ന് പോലീസ് വ്യക്തമാക്കി. നാദാപുരത്ത് നടന്ന വർഗീയ സംഘർഷങ്ങളിൽ പ്രതികൾ രണ്ടു ചേരിയിൽ നിന്ന് പങ്കെടുത്തതായും തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാൽ പറഞ്ഞു.
5/ 6
ഫസലും സുഹൃത്ത് അർഷാദും കാറിൽ കൊണ്ടുപോയിരുന്നത് കുഴൽപ്പണം ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
6/ 6
മൂന്നു പേരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപയും കണ്ടെടുത്തു.