ഡൽഹിയിൽ ഡോക്ടറെയും ആശുപത്രി ജീവനക്കാരിയെയും കാറിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
ഇവർ തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ്
News18 Malayalam | December 5, 2019, 8:51 AM IST
1/ 3
ന്യൂഡൽഹി: പുരുഷ ഡോക്ടറെയും നഴ്സിംഗ് ഹോം എംഡിയായ സ്ത്രീയെയും കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രോഹിണിയിലെ സെക്ടര്‍ 13ല്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
2/ 3
ഓം പ്രകാശ് കുക്രെജാ (65), സുദാപ മുഖര്‍ജി (55) എന്നിവരാണ് മരിച്ചത്. ഓം പ്രകാശ് സത്രീയെ വെടിവച്ച് കൊല്ലുകയും തുടര്‍ന്ന് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
3/ 3
ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കുക്രെജാ വിവാഹിതനാണ്. ഇദ്ദേഹത്തിന് മുഖര്‍ജിയുമായി വിവാഹേതര ബന്ധമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.