ന്യൂഡൽഹി: ബിഎംഡബ്ല്യു കാർ റോഡരികിലെ ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിന് കാരണം കാറിലുണ്ടായിരുന്ന വളർത്തു നായയെന്ന് അറസ്റ്റിലായ സ്ത്രീയുടെ മൊഴി.
2/ 8
ഹരിയാനയിലെ ഫരാദാബാദ് സ്വദേശിയായ റോഷണി അറോറ ഓടിച്ച ബിഎംഡബ്ല്യു ആണ് അപകടത്തിന് ഇടയാക്കിയത്. വെളളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
3/ 8
നേവി ബ്ലൂ ബിഎംഡബ്ല്യു റോഡ് സൈഡിലെ ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞുകയറുകയും ഇതിനടുത്തു നിൽക്കുകയായിരുന്നവരെ കുറച്ചു ദൂരം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
4/ 8
അപകടത്തിൻറെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. അപകടത്തിൽ ഐസ്ക്രീം വിൽപ്പനക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
5/ 8
അന്വേഷണത്തിലാണ് അറോറയെ അറസ്റ്റ് ചെയ്തത് ഇവരുടെ കാറും പൊലീസ് പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായി.
6/ 8
അതേസമയം കാറിലുണ്ടായിരുന്ന വളർത്തു നായ ഗിയറിലേക്ക് ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് ഇവർ പറയുന്നത്.
7/ 8
താൻ കാറിനകത്തിരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നുവെന്നും ഇതിനിടെ നായ ഗിയറിലേക്ക് എടുത്തു ചാടിയെന്നും അറോറ വ്യക്തമാക്കി.
8/ 8
ഇതിനിടെ അബദ്ധത്തിൽ ഗിയർ മാറി വണ്ടി പാഞ്ഞു പോവുകയായിരുന്നുവെന്നും ഇങ്ങനെയാണ് അപകടം ഉണ്ടായതെന്നും ഇവർ വ്യക്തമാക്കി. പ്രകാശ് മൊഹല്ലയിൽ ബൊട്ടീക് നടത്തുകയാണ് റോഷണി അറോറ