ജൽപൈഗുരി: പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വയോധിക പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ ജൽപൈഗുരിയിലാണ് സംഭവം. ജനതകർഫ്യൂ ദിനമായ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
2/ 6
റോക്കു മുഹമ്മദ്, ഛോട്ടു മുഹമ്മദ് എന്നിവരാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സിലിഗുരി സ്വദേശികളാണ് പ്രതികൾ. വയോധികയുടെ വീട്ടിൽ പ്രവേശിച്ച ഇവർ വയോധികയെ പീഡനത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു.
3/ 6
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. വയോധിക ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പ്രതികൾ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവർ വിവരം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചു. പീഡന ശ്രമം പ്രതിരോധിച്ചപ്പോൾ പ്രതികൾ ഇവരെ മർദിച്ചു.
4/ 6
താഴെ വീണ ഇവരെ നിലവിളിക്കുന്നതിൽ നിന്ന് റോക്കി തടഞ്ഞു. ഇതിനിടെയാണ് ഇവർ റോക്കിയുടെ നാവ് കടിച്ചു മുറിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. റോക്കി വേദന കൊണ്ട് പുളഞ്ഞു. ഇതു കണ്ട ഛോട്ടു സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
5/ 6
റോക്കിയെ ജൽപൈഗുരിയിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇയാളുടെ നാവ് പഴയതുപോലെ ആകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നാവ് തുന്നിച്ചേർക്കാൻ വൈകിയതാണ് ഇതിനു കാരണം. ഇയാളെ പിന്നീട് നോർത്ത് ബംഗാൾ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.
6/ 6
നേരത്തെയും പല കേസുകളിലും പ്രതികളായിരുന്നു ഇവരെന്ന് പഞ്ചായത്തംഗം പറഞ്ഞു. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.