സിഡ്നി: ഭാര്യയെയും മൂന്ന് മക്കളെയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുൻ റഗ്ബി താരമായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലാണ് സംഭവം. ഹന്ന ബാക്സ്റ്റർ(31) മക്കളായ ലയനാഹ്(6), ആലിയാഹ്(4)ട്രേയ്(3) എന്നിവരെയാണ് കാറിനുള്ളിലാക്കി ഭർത്താവ് തീ കൊളുത്തിയത്. കുഞ്ഞുങ്ങളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹന്ന ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.(image:fb)
തന്റെയും മക്കളുടെയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം റൊവാൻ കാറിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ഹന്നയെ ഉദ്ധരിച്ച് എബിസി ഓസ്ട്രേലിയ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തു നിന്നു തന്നെയാണ് റൊവാന്റെ മൃതദേഹവും കണ്ടെത്തിയത്. റൊവാൻ തന്നെയാണോ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്.(image:fb)
ഓസ്ട്രേലിയയെ ഞെട്ടിച്ച കൊലപാതകത്തില്‍ പലയിടത്തും പ്രതിഷേധങ്ങളുയര്‍ന്നു. പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ഹന്നയുടെയും മക്കളുടെയും മരണത്തില്‍ അനുശോചിച്ച് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പുകള്‍ നിറഞ്ഞു. ഓസ്ട്രേലിയയില്‍ ട്വിറ്ററില്‍ #HannahBaxter എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായിരുന്നു.(image:fb)