പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
2/ 4
ആത്മഹത്യയ്ക്ക് കാരണം ചിട്ടി നടത്തിപ്പിലെ ബാധ്യതയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
3/ 4
ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ മറ്റൊരു മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
4/ 4
മുത്തമകൻ ആദിത്യൻ പത്താം ക്ലാസിലും ഇളയമകൻ അർജുൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.