പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാല് യുവാക്കൾ പൊലീസ് പിടിയിൽ
നാലുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ രണ്ട് പേരെ പെൺകുട്ടി തിരിച്ചറിഞ്ഞതായി പൊലീസ്
|
1/ 4
പീഡനശ്രമം എതിർത്ത 25കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. എല്ലാ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.
2/ 4
പച്ചോഖര പ്രദേശത്തെ ഗർഹി ദയാ ഗ്രാമത്തിൽ റൂബി എന്ന യുവതിയോടാണ് യുവാക്കൾ മോശമായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.
3/ 4
വയലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന കുട്ടിയോട് പ്രതികൾ അപമര്യദമായി പെരുമാറുകയും തുടർന്ന് ആസിഡ് എറിയുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.
4/ 4
നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ രണ്ട് പേരെ പെൺകുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അവർ പറഞ്ഞു.