ഛത്തീസ്ഗഢിൽ 15കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികളിൽ നാലുപേരെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിൽ 15 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽജില്ലയായ സർജുജയിലെ ഗാന്ധി നഗർ പ്രദേശത്തുവെച്ച് കഴിഞ്ഞ 15 ദിവസത്തിനിടെയാണ് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
2/ 6
പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികളിൽ നാലുപേരെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
3/ 6
ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് നവംബർ 30നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് രാജ് പൂർ പൊലീസ് പെൺകുട്ടിക്കായി അന്വേഷണം ആരംഭിച്ചു. ഡിസംബർ അഞ്ചിന് പെണ്കുട്ടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
4/ 6
പെൺകുട്ടി നൽകിയ മൊഴിയനുസരിച്ച്, നവംബർ 20 ന് ബൽറാംപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അംബികാപൂരിലേക്ക് പോയതായിരുന്നു പെൺകുട്ടി . അവിടെവച്ച് പരിചയക്കാരനായ സാഗർ, ഗാന്ധി നഗർ പ്രദേശത്തെ തന്റെ സുഹൃത്തിന്റെ മുറിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി.
5/ 6
തുടർന്ന് സാഗർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ പോകാൻ അനുവദിക്കുന്നതിന് മുമ്പ് സാഗറിന്റെ ഏഴ് സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സിദ്ധാന്ത് സാഗർ, ആലം സായി, വിനയ് തിർകി, സുരേന്ദ്ര മിന്ജ് എന്നിവരാണ് അറസ്റ്റിലായ നാലുപേർ.
6/ 6
20നും 22നും ഇടയിലാണ് ഇവരുടെ പ്രായം. പ്രതികൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, പീഡനം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പുകൾ പ്രകാരവു കേസെടുത്തിട്ടുണ്ട്.