കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും കഞ്ചാവ് പിടിച്ചു. ജയിൽ സൂപ്രണ്ടും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. നാല് മൊബൈലുകളും ചാർജറും, 2500 രൂപയും തടവുകാരിൽ നിന്ന് കണ്ടെടുത്തു.
2/ 4
കഴിഞ്ഞ ദിവസം ജയിൽ ഡിജിപി ഋഷിരാജ് സിങിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ലഹരി വസ്തുക്കളും മൊബൈൽ ഫോണുമടക്കം കണ്ടെത്തിയിരുന്നു.
3/ 4
ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നേൃത്വത്തില്‍ റെയ്ജ് നടത്തിയത്. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു ഋഷിരാജ് സിംഗും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്.
4/ 4
കഞ്ചാവും മൊബൈല്‍ ഫോണുകളും മദ്യ കുപ്പികളും ആയുധങ്ങളും റെയ്ഡിനിടയില്‍ പിടിച്ചെടുത്തു. വിശദമായ പരിശോധനകള്‍ ഋഷിരാജ് സിംഗ് ജയിലില്‍ നടത്തി.