കോടതിയുടെ നിർദേശ പ്രകാരം മുത്തലാഖുമായി ബന്ധപ്പെട്ട് മറ്റൊരു കേസും ഇതേ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ 17ന് ഭര്‍ത്താവ് ഫോണിലൂടെ മൂന്നു തവണ തലാഖ് ചൊല്ലിയെന്ന് യുവതി ഈ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും പേരുകളും എഫ്ഐആറിലുണ്ട്. മുത്തലാഖ് നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.