കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കടത്ത് പിടികൂടി.ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്ന് 3.701 കിലോ സ്വർണം പിടിച്ചെടുത്തു. താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് , കണ്ണൂർ സ്വദേശി എം വി സൈനുദ്ദീൻ എന്നിവർ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്.
2/ 5
സ്വർണം മിശ്രിത രൂപത്തിൽ ആണ് ഇരുവരും ശ്രമിച്ചത്. 3.350 കിലോ സ്വർണമാണ് ഷാനവാസ് സോക്സിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സൈനുദ്ദീൻ കാൽമുട്ടിൽ ധരിച്ച ക്യാപ്പിനുള്ളിൽ ( മുട്ടു വേദനയ്ക്ക് പരിഹാരമായി ധരിക്കുന്നത്) ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചത്.
3/ 5
351 ഗ്രാം ആണ് സൈനുദ്ദീൻ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ വിപണി മൂല്യം 1.65 കോടി രൂപ വരും.
4/ 5
ബുധനാഴ്ചരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 2.3337 കിലോ സ്വർണമാണ് മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ചത് കണ്ണൂർ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്.
5/ 5
കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയിൽ ആയ രണ്ടാമത്തെയാൾ. ഇയാൾ 660.1 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.