തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്.
2/ 6
അറ്റാഷേയുടേതെന്നു കരുതുന്ന രണ്ടുനമ്പറുകളിൽനിന്നാണ് സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺവിളികളെത്തിയത്. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നൂറോളം തവണയാണ് ഫോണിൽ സംസാരിച്ചത്.
3/ 6
ജൂണിൽ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം. കാർഗോയിൽ പാഴ്സലെത്തിയ ജൂൺ 30-നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്പതുതവണയിലധികമാണ് വിളിച്ചത്.
4/ 6
കസ്റ്റംസ്, പാഴ്സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇവർ തമ്മിൽ ഫോൺ വിളിച്ചിട്ടുണ്ട്. ജൂലായ് മൂന്നിന് 20 തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. അതേ ദിവസമാണ് പാഴ്സലിൽ സ്വർണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്.
5/ 6
പാഴ്സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായതും ഒളിവിൽ പോയതും.
6/ 6
അതേസമയം സ്വപ്നയുടെ ഒരു ഫോണിന്റെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവർ ഒന്നിലേറെ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.