കൊച്ചി: സ്വർണ കടത്താൻ പുതിയ വഴി തേടിയെങ്കിലും കസ്റ്റംസ് ഇന്റലിജൻസ് കുടുക്കി. സ്വർണ മിശ്രിതമായി കാലിൽ കെട്ടിവെച്ചുകൊണ്ടുവന്ന 3.75 കിലോഗ്രാം സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത്.
2/ 3
കഴിഞ്ഞ ദിവസം ബഹറിൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് സ്വർണമിശ്രിതമായി കടത്താൻ ശ്രമിച്ചത്.
3/ 3
ബഹറിനിൽ നിന്ന് വന്ന മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ദുൽഫുക്കർ അലി രണ്ടു കാലിലുമായി 3.5 കിലോഗ്രാം സ്വർണമിശ്രിതമാണ് കൊണ്ടുവന്നത്. കോഴിക്കോട് സൌത്ത് ബീച്ച് സ്വദേശി അജ്മൽ അര കിലോ സ്വർണവുമാണ് കൊണ്ടുവന്നത്. ഇരുവരും സന്ദർശർക വിസയിലാണ് വിദേശത്ത് പോയത്.