പണ കൈമാറ്റത്തിനായി നിങ്ങൾ ഗൂഗിൾ പേ അല്ലെങ്കിൽ മറ്റ് പേയ്മെന്റ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ? അത്തരമൊരു അപ്ലിക്കേഷൻ ഉപയോഗിക്കുകയാണെങ്കിൽ, ശ്രദ്ധിക്കുക! ഹാക്കർമാരുടെ തട്ടിപ്പ് ഇപ്പോൾ ഈ മേഖലയിലായിട്ടുണ്ട്. മുമ്പ് എടിഎം കാർഡ് നമ്പറുകളും പിൻ നമ്പരും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിരുന്നവർ ഇപ്പോൾ ഗൂഗിൾ പേ ആണ് താവളമാക്കിയിരിക്കുന്നത്. ഗൂഗിള പേ ഉപയോഗിച്ച് ബാങ്ക് അക്കൌണ്ടിൽനിന്ന് പണം അടിച്ചുമാറ്റുകയാണ് ഹാക്കർമാരുടെ പുതിയ രീതി.