പച്ചക്കറി ലോറിയിൽ ലഹരിക്കടത്ത്; തൃശൂരിലെ മൊത്ത വിതരണക്കാരനിൽ നിന്നും പിടികൂടിയത് ഒരു ലക്ഷം രൂപയുടെ 'ഹാൻസ്'
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എടമുട്ടം വലിയകത്ത് വീട്ടില്‍ ദിലീപ് (49), തമിഴ്നാട് സ്വദേശി ശെല്‍വ മണി (29) എന്നിവരാണ് പിടിയിലായത്.
News18 Malayalam | November 25, 2020, 2:45 PM IST
1/ 5
തൃശൂര്‍: പച്ചക്കറിയുടെ മറവില്‍ കേരളത്തിലെത്തിച്ച ലഹരി വസ്തു പൊലീസ് പിടികൂടി. വലപ്പാട് കോതകുളത്തെ വാടക വീട്ടില്‍ നിന്നും 51 ചാക്ക് ഹാന്‍സ് വലപ്പാട് പൊലീസാണ് പിടികൂടിയത്. പിടിച്ചെടുത്ത ഹാന്‍സിന് വിപണയില്‍ ഒരു ലക്ഷത്തോളം രൂപ വിലവരും.
2/ 5
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എടമുട്ടം വലിയകത്ത് വീട്ടില്‍ ദിലീപ് (49), തമിഴ്നാട് സ്വദേശി ശെല്‍വ മണി (29) എന്നിവരാണ് പിടിയിലായത്.
3/ 5
ഓരോ ചാക്കിലും 1,500 ഹാന്‍സ് പാക്കറ്റുകള്‍ വീതമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും പച്ചക്കറി കയറ്റിക്കൊണ്ടുവരുന്ന വാഹനങ്ങളില്‍ രഹസ്യമായാണ് ഹാന്‍സ് കൊണ്ടുവന്നത്.
4/ 5
ഹാന്‍സ് മൊത്തവിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. ഹാന്‍സ് മൊത്തവിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
5/ 5
നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. വലപ്പാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ. സുമേഷ്, എസ്.ഐ വി.പി അരിസ്റ്റോട്ടില്‍, എ.എസ്.ഐ ജയന്, സി.പി.ഒ മാരായ ഉണ്ണിക്കൃഷ്ണന്, രാഗേഷ്, സുമിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.