ഫിനാൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജറിനും ആറു സഹപ്രവർത്തകർക്കുമെതിരെ പരാതി എഴുതിവെച്ചശേഷമാണ് 33 കാരി ജീവനൊടുക്കിയത്
News18 | October 18, 2019, 1:15 PM IST
1/ 3
ഹൈദരാബാദ്: പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെല്‍) അക്കൗണ്ട്സ് വിഭാഗം ജീവനക്കാരി സഹപ്രവര്‍ത്തകരുടെ 'ഉപദ്രവം' സഹിക്കാനാവാതെ ജീവനൊടുക്കി. കമ്പനിയിലെ ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ആറ് സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ പരാതി എഴുതി വച്ചശേഷമാണ് 33കാരി വീട്ടില്‍ ജീവനൊടുക്കിയത്.
ഭോപ്പാലിലേക്ക് നേരത്തെ സ്ഥലംമാറ്റം കിട്ടിയതോടെ സഹപ്രവര്‍ത്തകര്‍ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മോശമായി പെരുമാറിയെന്നും ഇവര്‍ പറയുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കത്തിൽ പരാമർശമുള്ളവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.