ആലപ്പുഴ: കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച ഹരിപ്പാട് സ്വദേശി അറസ്റ്റിൽ. പിലാപ്പുഴ സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്.
2/ 6
പൊതു ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
3/ 6
നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വ്യാജവാർത്തകൾ പ്രവചരിപ്പിച്ചതിന് നാലോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
4/ 6
ഇന്ന് ആറു പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 12 ആയി.
5/ 6
പത്തനംതിട്ടയിൽ രണ്ടും കോട്ടയത്ത് നാലg പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
6/ 6
രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.