ഹെൽത്ത് ഇൻസ്പെക്ടർക്കെതിരായ പീഡന കേസ്; യുവതി പരാതിയിൽ നിന്നും പിന്തിരിഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി
പരാതിക്ക് ആധാരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു.
News18 Malayalam | November 23, 2020, 4:02 PM IST
1/ 6
തിരുവനന്തപുരത്ത് കോവിഡ് രോഗിയെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നുംപരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയിൽസത്യവാങ്മൂലം നൽകി. ഇതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
2/ 6
അതേസമയം പരാതിക്കാരി ആരോപണത്തിൽ നിന്ന് പിന്തിരിയാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. പരാതിക്ക് ആധാരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു.
3/ 6
തിരുവനന്തപുരം പാങ്ങോട് കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് പരാതിക്കാരി തന്നെ ആരോപണത്തിൽ നിന്ന് മലക്കം മറിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നാം തീയതി പാങ്ങോട് ഉള്ള ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ വീട്ടിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ട എന്നായിരുന്നു യുവതി പോലീസിൽ നൽകിയ പരാതി.
4/ 6
വീട്ടിൽ കയറിയ ഉടനെ ഹെൽത്ത് ഇൻസ്പെക്ടർ മർദ്ദിച്ച് അവശനാക്കി.പിന്നീട് കട്ടിലിൽ കെട്ടിയിട്ടു പീഡിപ്പിച്ചു. പുലർച്ച വരെ പീഡന തുടർന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പുലർച്ചെ വീട്ടിലെത്തിയ യുവതിയോട് വീട്ടുകാർ കാര്യം തിരികെ തുറന്നാണ് വിവരം തുറന്നു പറഞ്ഞതും തുടർന്ന് വെള്ളറട പോലീസ് സ്റ്റേഷൻ പരാതി നൽകിയതും .
5/ 6
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ പാങ്ങോട് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ നിന്ന് പരാതിക്കാരി തന്നെ മലക്കം മറിഞ്ഞത്.
6/ 6
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും യുവതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, വൈദ്യപരിശോധനയിൽ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞിരുന്നു.