തൃശൂർ: സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കടയുടമയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. മാളയിലെ പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 രതീഷ് കുമാറാണ് അറസ്റ്റിലായത്. പൊയ്യയിലെ ഫുഡ് കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ വിജിലൻസ് വിരിച്ച വലയിലായത്.