മാൽഡ: 16കാരിയായ മകളെ കൊന്ന് മൃതദേഹം ഗംഗയിലെറിഞ്ഞ മാതാപിതാക്കൾ അറസ്റ്റിൽ.
2/ 5
കൊൽക്കത്തയിലെ മാൽഡയിലുള്ള മഹേന്ദ്രടോല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നത്.
3/ 5
അടുത്ത ഗ്രാമത്തിലുള്ള അചിന്ത്യ മൊണ്ടാൽ എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ ഇത് എതിർത്തിരുന്നു.
4/ 5
ഇതിനെ തുടർന്നാണ് ഒമ്പതാം ക്ലാസുകാരിയായ മകളെ ഇവർ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മകളുടെ മൃതദേഹം ചാക്കിൽ കെട്ടി ഗംഗയിൽ എറിഞ്ഞു.
5/ 5
സംഭവവുമായി ബന്ധപ്പെട്ട് ധിരേൻ മൊണ്ടാൽ, ഭാര്യ സുമതി മൊണ്ടാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.