പാറശ്ശാല ഇഞ്ചിവിള സ്വദേശികളായ താസിം,സിദ്ധിക് എന്നിവരെയാണ് കേരള പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് മുമ്പ് പ്രധാനപ്രതിയായ തൗഫീഖ് ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. പ്രതികൾക്ക് സൗകര്യമൊരുക്കിയത് ഇവരാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.