ആലപ്പുഴ: ഭർതൃവീട് ആക്രമിച്ച് കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി. യുവതിയുടെ ബന്ധുക്കളാണ് വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ഹരിപ്പാട് കാർത്തികപ്പള്ളി പന്ത്രണ്ടാം വാർഡിൽ അഖിൽ ഭവനത്തിൽ അനിൽകുമാറിന്റെ മുകൻ അഖിൽ(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസൺ കോളേജ് വിദ്യാർഥിനി ബംഗളൂരു കസ്തൂരി നഗർ പി കൃഷ്ണയുടെ മകൾ വിദ്യശ്രീ (18)യെയാണ് ബന്ധുക്കൾ തട്ടിക്കൊണ്ടുപോയത്.
പുലർച്ചെ അഖിലിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവതിയുടെ ബന്ധുക്കൾ ബലംപ്രയോഗിച്ച് യുവതിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. തടയാൻ ശ്രമിച്ച അഖിൽ, അച്ഛൻ അനിൽകുമാർ(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ് (65) എന്നിവർക്ക് മർദ്ദനമേറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.