കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഇവര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. 'വീഴ്ചയുടെ ആഘാതത്തിൽ കുട്ടി കൊല്ലപ്പെടുകയും, ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. (കുട്ടിയുടെ അമ്മ ഗീത)
പക്ഷെ ഇതിനുള്ള കാരണത്തെ കുറിച്ച് വ്യക്തത ഇതുവരെയും വന്നിട്ടില്ല. രണ്ടോ മൂന്നോ ദിവസങ്ങൾക്കം സംഭവത്തിന് പിന്നിലെ കാരണങ്ങളടക്കമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. സ്കൂളിലെ എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു. (വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആശുപത്രിയിലെത്തി പരിക്കേറ്റ ഗീതയുടെ ആരോഗ്യവിവരം ചോദിച്ചറിയുന്നു)