കോതമംഗലം: കോതമംഗലത്ത് ഹണിട്രാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. ലോഡ്ജിൽ വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങൾ എടുത്തു കടയുടമയെ ബ്ലാക്മെയിൽ ചെയ്ത് പണവും കാറും കൈവശപ്പെടുത്തുകയായിരുന്നു യുവതിയും കൂട്ടാളിയും ചെയ്തത്. സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഒരുക്കിയാണ് ഹണി ട്രാപ് തട്ടിപ്പ് നടത്തിയത്.
നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടിൽ ആര്യ (25),നെല്ലിക്കുഴി സ്വദേശികളായ കാപ്പു ചാൽ മുഹമ്മത് യാസിൻ (22), പറമ്പിൽ റിസ്വാൻ 21 ) കുറ്റിലഞ്ഞി സ്വദേശികളായകപ്പട കാട്ട് അശ്വിൻ (19), കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
സംഭവത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണന്ന് പൊലീസ് പറഞ്ഞു. കോതമംഗലം സി ഐ അനിൽ ബി, എസ് ഐ ശ്യാംകുമാർ, എ എസ് ഐമാരായ നിജു ഭാസ്ക്കർ, രഘുനാഥ്, മുഹമ്മത്, സി പി ഒ മാരായ നിഷാന്ത്, പരീത്, ആസാദ്, അനൂപ് എന്നിവടരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.