അതേസമയം സഭ പറയുന്നത് ഇങ്ങനെെയാണ്: പള്ളിയിലെ റബ്ബർ പുരയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാൾ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇയാൾക്ക് വേണ്ടി വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന എടുക്കണം എന്ന് വൈദികൻ വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു. കുടുംബത്തെയും ആശ്വസിപ്പിച്ചിരുന്നു. ഈ മനോവിഷമം ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചങ്ങനാശേരി അതിരൂപതാ ചൂണ്ടിക്കാട്ടി.