റാഞ്ചി: നിയമവിദ്യാർഥിനിയായ 25കാരിയെ തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിൽ 12 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. റാഞ്ചിയിലെ അതീവ സുരക്ഷാ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 12 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്നത് ലോ കോളജ് ക്യാമ്പസിൽ നിന്നും നാലുകിലോ മീറ്ററും മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയിൽ നിന്നും പത്ത് കിലോമീറ്ററും അകലെയുള്ള അതീവ സുരക്ഷാമേഖലയിലാണ് കുറ്റകൃത്യം നടന്നത്. ഡിജിപി, ഝാർഖണ്ഡ് ഹൈക്കോടതി ജഡ്ജി, പ്രതിപക്ഷ നേതാവ് എന്നിവരുടെ വസതികൾ ഉൾപ്പെടുന്ന പ്രദേശമാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.