LockDownനിയന്ത്രണങ്ങൾ ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു; പ്രദേശവാസികൾ പൊലീസിനെ ആക്രമിച്ചു
തിങ്കളാഴ്ച 50 ഓളം നാട്ടുകാർ ഒരു പ്രാദേശിക ശ്മശാനത്തിൽ തടിച്ചുകൂടിയതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
News18 Malayalam | May 19, 2020, 8:36 PM IST
1/ 8
ഇന്ഡോർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതിന് പൊലീസിനെ നാട്ടുകാർ ആക്രമിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
2/ 8
പ്രദേശവാസികൾ പൊലീസ് ഉദ്യോഗസ്ഥരെ പിന്തുടർന്ന് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
3/ 8
കോവിഡ് 19 കണ്ടെയ്ൻ മെന്റ് സോണായ റാവ്ജി ബസാർ ഏരിയയുടെ പരിധിയിൽ വരുന്ന പ്രദേശത്താണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച 50 ഓളം നാട്ടുകാർ ഒരു പ്രാദേശിക ശ്മശാനത്തിൽ തടിച്ചുകൂടിയതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
4/ 8
ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
5/ 8
ക്ഷുഭിതരായ നാട്ടുകാർ പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പൊലീസ് സ്റ്റേഷന്റെ വെളിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.
6/ 8
പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെയാണ് പൊലീസിനി നേരെ കല്ലേറുണ്ടായത്.
7/ 8
കൊറോണ വളരെയധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഇൻഡോർ. ഇതുവരെ 2637 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 103 പേർ മരിക്കുകയും ചെയ്തു.
8/ 8
സമാനമായ മറ്റൊരു സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിവ് സ്ക്രീനിംഗിനെത്തിയ മെഡിക്കൽ സ്റ്റാഫിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാർ ആക്രമിക്കുകയായിരുന്നു.