ടിപ്പു സുല്‍ത്താന്റെയും ഔറംഗസീബിന്റെയും സിംഹാസനങ്ങള്‍,ബൈബിളില്‍ പരാമര്‍ശിയ്ക്കുന്ന മോശയുടെ അംശവടി,യേശുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിന് ലഭിച്ച മുപ്പത് വെള്ളിക്കാശില്‍ ഒരെണ്ണം,രാജ്യത്തെ ആദ്യ ടെലിഫോണ്‍ തുടങ്ങിയവ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.അവകാശവാദങ്ങളില്‍ വിശ്വാസ്യത ലഭിയ്ക്കുന്നതിനായി യൂട്യൂബിലൂടെയും പ്രചരണം നടത്തിയിരുന്നു.
അഞ്ചു പേര് നല്കിയ പരാതിയിലാണ് ഇയാളെ എറണാകുളം ക്രൈബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തിരിയ്ക്കുന്നത്. 10 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതിയില്‍ പറയുന്നു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ബ്രൂണെ സുല്‍ത്താനും യു.എ.ഇ രാജകുടുംബത്തിനുമായി വിറ്റതിലൂടെ രണ്ടു ലക്ഷത്തി അറുപതിനായിരം കോടി രൂപ ബാങ്കിലെത്തിയതായി ഇയാള്‍ തട്ടിപ്പിനിരയായവരെ പറഞ്ഞു ഫലിപ്പിച്ചു.
തെളിവായി ബാങ്കിന്റെ പേരില്‍ ചമച്ച വ്യാജ രേഖകളും കാണിച്ചുകൊടുത്തു.പണം ബാങ്കിലെത്തിയെങ്കിലും പിന്‍വലിയ്ക്കാന്‍ ചില നിയമസതടങ്ങളുണ്ടെന്ന് തട്ടിപ്പിനിരയായവരെ പറഞ്ഞു വിശ്വസിപ്പിച്ചു.തടസങ്ങള്‍ ഒഴിവാക്കനായി പണം നല്കിയ വലിയ തുക പലിശരഹിത വായ്പയായി നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയത്.നിലവില്‍ ലഭിച്ചിരിയ്ക്കുന്ന പരാതികള്‍ക്കപ്പുറം കൂടുതല്‍ പേര് തട്ടിപ്പിനിരയായിരിയ്ക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
മോന്സന് മാവുങ്കിലിന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പുരാവസ്തുശേഖരങ്ങള് കാര്യമായ കാലപ്പഴക്കമില്ലാത്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.അലപ്പുഴ ചേര്‍ത്തലയിലെ ഒരു ആശാരിയാണ് ഇവയെല്ലാം നിര്‍മ്മിച്ചതെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.പിന്നാലെയാണ് ചേര്‍ത്തലയിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.ഇതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സിനിമാ-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരില്‍ പലരും കലൂരിലെ ഇയാളുടെ മ്യൂസിയത്തില്‍ എത്താറുമുണ്ട്.വി.ഐ.പി ബന്ധങ്ങളുടെ ഇയാളുടെ അവകാശവാദങ്ങള്‍ക്ക് കൂടുതല്‍ വിശ്വസനീയതയും നല്കി.നിലവിൽ സർവ്വീസിലുള്ളതും വിരമിച്ചവരുമായ ഉന്നത പോലീസുദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
ഇതു വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇവരിൽ പലരും ഇയാളുടെ മ്യൂസിയത്തിലെ സന്ദർശകരായിരുന്നു.കൊവിഡ് കാലത്തും പ്രളയകാലത്തും മോൻസൺ നേതൃത്വം നൽകുന്ന കടലാസ് സംഘടനകളുടെ പേരിൽ പോലീസ് സേനയ്ക്കടക്കം വിവിധ സാമഗ്രികൾ വിതരണം ചെയ്തിരുന്നു. നിരവധി അവാർഡുകൾ കലാ സാംസ്കാരിക പരിപാടികൾ എന്നിവയും പല പേരുകളിലായി സംഘടിപ്പിച്ചിരുന്നു.