ചെന്നൈ: പതിനാറുകാരിയെ ഇരുനൂറിലേറെ പേര്‍ക്കു കാഴ്ചവച്ച സെക്സ് റാക്കറ്റ് പിടിയില്‍. തമിഴ്നാട് മധുരയിലാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്.
മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. നാലുവര്‍ഷം മുൻപാണ് പെണ്‍കുട്ടിയുടെ അച്ഛന് മരിച്ചത്. അമ്മയ്ക്കു മാനസിക അസുഖമുള്ളതിനാൽ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു.