ന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന് ഉദ്യോഗാർഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് വി എസ് എസ് സിയുടെ തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ, പി ആർ ഒ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, എൻജിനീയർ തുടങ്ങിയ തസ്തികകളിൽ 750ലധികം ഒഴിവുകളുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. തുമ്പ വി എസ് എസ് സി സീനിയർ ഹെഡ് ബി. അനിൽകുമാർ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തിൽ 28 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ നിരവധി പേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. രണ്ടരകോടി രൂപയുടെ സാമ്പത്തിക ഇടപാട് പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും കൂടുതൽ പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.