കന്യാകുമാരി : സ്ത്രീകളുടെ ശൗചാലയത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമ അറസ്റ്റിൽ. നാഗർകോവിൽ പള്ളിവിലായ് സ്വദേശിയും ഇസഡ്ത്രീ ഇൻഫോടെക് എന്ന വെബ് ഡിസൈനിങ് സ്ഥാപന ഉടമയുമായ എസ്. സഞ്ജുവാണ് അറസ്റ്റിലായത്. ഇയാളുടെ നാഗർകോവിൽ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് പോലീസ് നടപടി
സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ക്യാമറയും പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ശൗചാലയത്തിൽ നിന്നുള്ള ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ലെന്നും പിടിച്ചെടുത്ത ക്യാമറയും ഫോണും ലാപ്ടോപ്പും വിശദ പരിശോധനയ്ക്കായി സൈബർ ക്രൈം സെല്ലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു (പ്രതീകാത്മക ചിത്രം)