കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പോയ പ്രതിയെ പിടികൂടി. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. കടമ്പനാട് സ്വദേശി ഹരിചന്ദ്രനെ ആണ് മാറനാട് മലയില്‍ നിലയില്‍ നിന്ന് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് തുവയൂര്‍ സ്വദേശിയാണ് കുട്ടപ്പന് എന്നു വിളിക്കുന്ന ഹരിചന്ദ്രനെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ഉറങ്ങുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് തുറന്ന് അകത്ത് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. രാത്രിയായതിനാല്‍ ഉപദ്രവിച്ച ആളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മുറ്റത്ത് പതിഞ്ഞിരുന്ന കാല്പാടുകള് ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിചന്ദ്രനാണ് ഈ ക്രൂരത ചെയ്തതെന്ന് കണ്ടെത്തിയത്.