ചെന്നൈ നഗരത്തിലെ ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ആർ വിജയഭാരതി. അഞ്ച് വർഷം മുമ്പ് ആദ്യ വിവാഹത്തിൽ നിന്ന് വേർപിരിഞ്ഞ ഇയാൾ ഈ വർഷം ജനുവരിയിൽ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് മുമ്പു യുവതിയുടെ വീട്ടുകാരോട് വിജയഭാരതി 10 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു.