സ്വർണനിധി നൽകാമെന്ന് പറഞ്ഞ് ഡോക്ടറിൽ നിന്നും 15 ലക്ഷം തട്ടി; ഒരാൾ അറസ്റ്റിൽ
കാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം 15 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. റിപ്പോർട്ടും ചിത്രങ്ങളും- പ്രസാദ് ഉടുമ്പിശേരി
News18 Malayalam | November 23, 2019, 11:49 AM IST
1/ 3
പാലക്കാട്: സ്വർണനിധി നൽകാമെന്ന് പറഞ്ഞ് ഡോക്ടറിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. കാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം 15 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. കോയമ്പത്തൂർ പെരിയ നായ്ക്കൻ പാളയത്ത് യുനാനി ഡോക്ടറായ നടരാജനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ മുതലമട സ്വദേശി അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
2/ 3
അക്ബറും സുഹൃത്തുക്കളും ഡോക്ടർക്ക് സ്വർണ നിധി നൽകാമെന്ന് പറഞ്ഞ് കബളിപ്പിയ്ക്കുകയായിരുന്നു. ഡോക്ടറുടെ മകളുടെ വിവാഹത്തിന് കുറഞ്ഞ ചെലവിൽ സ്വർണം നൽകാമെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. ഇതിനായി കുറച്ച് ദിവസം മുൻപ് ബട്ടൺ രൂപത്തിലുള്ള കുറച്ച് സ്വർണം പ്രതികൾ ഡോക്ടർക്ക് നൽകി 4000 രൂപ വാങ്ങി. ഇത് യഥാർത്ഥ സ്വർണമായിരുന്നു.
3/ 3
ഇതോടെയാണ് ഡോക്ടർ 15 ലക്ഷം രൂപയുമായി സ്വർണം വാങ്ങാൻ ഗോവിന്ദാപുരത്തെത്തിയത്. സ്വർണം കൈമാറി പ്രതികൾ പണവുമായി വേഗത്തിൽ നീങ്ങുന്നതിൽ അസ്വാഭാവികത തോന്നിയതോടെ ഡോക്ടർ സ്വർണം പരിശോധിച്ചതോടെയാണ് തട്ടിപ്പിനിരയായി എന്ന് വ്യക്തമായത്. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.