ഇടുക്കി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ലബ്ബക്കടക്ക് സമീപം കാവടിക്കവലയിൽ നിന്നും 24 ലിറ്റർ വിദേശ മദ്യം പിടികൂടിയത്. രേഖകൾ ഇല്ലാതെ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് വടക്കേടത്ത് റെജിമോൻ ജോണിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.