തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാമുവലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുന്നത്. പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. അറസ്റ്റ് ചെയ്ത് മെഡിക്കൽ ചെക്കപ്പിനായി കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.