ഇക്കഴിഞ്ഞ നവംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വളഞ്ചേരി കാര്‍ത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബക്ഷേത്രത്തില്‍ ദര്‍ശനത്തിനും അടിച്ചുതളി ഉള്‍പ്പെടെയുള്ള ജോലികള്ക്കുമെത്തിയ ഇരിക്കാരിക്കര മഠത്തില്‍ വിജയലക്ഷ്മിയെയാണ് (61) പ്രതി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഇടയ്ക്ക് പായസം വാങ്ങാനായി ക്ഷേത്രത്തിലെത്തുന്ന പരിചയം മുതലെടുത്തായിരുന്നു പ്രതി അതിക്രമവും കവർച്ചയും നടത്തിയത്.
നവംബർ 23ന് രാവിലെ പത്തരയോടെ ക്ഷേത്രത്തിന് പിൻഭാഗത്ത് പാത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന വിജയലക്ഷ്മിയെ പ്രതി പിന്നാലെയെത്തി കഴുത്തില്‍ ഷാള്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. അബോധാവസ്ഥയിലായ വിജയലക്ഷ്മിയുടെ വളകള്‍, മാല, മോതിരം എന്നിവയും ബാഗില്‍ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് പ്രതി കളഞ്ഞുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സംഘം ബംഗാളിലെത്തി പ്രതിയെ പിടികൂടിയത്. ബംഗാൾ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതിയെ പിടികൂടിയെങ്കിലും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. ഇതിനുള്ള ശ്രമം തുടരുകയാണ്. പശ്ചിമബംഗാളില്‍ പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.