ഗുർഗ്രാം: യു.പി ബാർ കൗൺസിൽ അധ്യക്ഷയെ വെടിവെച്ച് കൊന്നതെന്ന് ആരോപണം നേരിട്ട അഭിഭാഷകൻ ചികിത്സയിലിരിക്കെ മരിച്ചു. മനിഷ് ശർമ്മ എന്നയാളാണ് ഗുർഗ്രാം ആശുപത്രിയിൽവെച്ച് മരിച്ചത്. ആഗ്ര കോടതി പരിസരത്തുവെച്ചാണ് യു.പി ബാർ കൗൺസിൽ അധ്യക്ഷ ദർവേഷ് യാദവ് വെടിയേറ്റ് മരിച്ചത്. മനീഷ് ശർമയാണ് ദർവേഷിനെതിരെ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.