നോയിഡ: ടിക്ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ മധ്യവയസ്കയെ യുവാവ് കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിൽ വ്യാഴാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രാഘവ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
2/ 10
ബിസ്റാഖ് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഇവരുടെ മകൻ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
3/ 10
രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ മകൻ പല തവണ ബെല്ലടിച്ചിട്ടും വീട് തുറന്നില്ല. അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
4/ 10
തുടർന്ന് മകൻ ഒരു വിധത്തിൽ വീടിനുള്ളിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ഇയാൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
5/ 10
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞതോടെ ആറ് മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്യുകയായിരുന്നു. രാത്രി ഫ്ലാറ്റിൽ നിന്ന് ഇയാൾ പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
6/ 10
മരിച്ചയാളുടെയും പ്രതിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.പ്രതിയായ രാഘവ് കുമാർ ഡൽഹി പീരാഗർഹി സ്വദേശിയാണ്.
7/ 10
രണ്ട് വർഷത്തോളമായി ഇരുവരും തമ്മിൽ പരിചയമുണ്ട്. ടിക്ടോക്, ലൈക്കീ ആപ്പുകളിലൂടെയാണ് പരിചയത്തിലായത്. രണ്ട് ആപ്പുകളിലും ഇരുവരും സജീവമാണ്.
8/ 10
പരസ്പരം വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. ഇങ്ങനെയാണ് ഇരുവരും ഏറെ അടുത്തത്. യുവാവ് ഇടയ്ക്കിടെ ഇവരുടെ വീട്ടിലെത്താറുമുണ്ടായിരുന്നതായി കണ്ടെത്തി.
9/ 10
പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതാണ് കൊലയിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹം വീടിനുള്ളിൽ പൂട്ടിയിട്ടു. ഇവരുടെ മൊബൈൽ ഫോണും വീടിന്റെ താക്കോലും യുവാവ് എടുത്തുകൊണ്ടുപോയി.
10/ 10
രാഘവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.